കാന്താരി അച്ചാര്‍ ( കാന്താരി വെള്ളയിട്ടത്)


എരിവു ഉള്ളതായത് കൊണ്ട് വെള്ള അച്ചാര്‍ ഇടുന്നതാണ് നല്ലത്.
ചേരുവകള്:

കാന്താരി - രണ്ട്‌ കപ്പ്
വെളുത്തുള്ളി - ഒരു പിടി
ഇഞ്ചി - രണ്ട്‌ കഷണം
ഉലുവ - 1 ടീ സ്പൂണ്‍
കായം - 1 ടീ സ്പൂണ്‍
കറിവേപ്പില - രണ്ട്‌ കതിര്‍
വിനാഗിരി
ഉപ്പ് , എണ്ണ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഒരു ചീനചട്ടിയില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
കടുകു പൊട്ടിച്ചു കറിവേപ്പിലയും ഇടുക.ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചേര്ക്കു ക .ഇഞ്ചിയും വെളുത്തുള്ളിയും അകം
വേവാന്‍ വേണ്ടി ഒന്ന് വാടിയാല്‍ മാത്രം മതി . നല്ലത് പോലെ വയട്ടണ്ട എന്നര്ത്ഥം.
അതിലേക്കു കായവും ഉലുവയും ചേര്ക്കുക.കാന്താരിയും ചേര്ത്ത് ചെറുതായി ഒന്ന് വാട്ടി പെട്ടെന്ന് തന്നെ തീ അണച്ച് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക.ഉപ്പും അല്പം വിനാഗിരിയും കൂടി ചേര്ക്കു ക.കാന്താരിയുടെ മുകളില്‍ വരെ വെള്ളം ഉണ്ടായിരിക്കണം.കാ‍ന്താരി അച്ചാര്‍ തയ്യാര്‍. ..ഏതാനും ദിവസം വെച്ചശേഷം ഉപയോഗിച്ചാല് മതി , കാന്താരിയില്‍ എല്ലാം ഒന്ന് നന്നായി പിടിക്കട്ടെ.നല്ലെണ്ണ ആണ് നല്ലത്,
ഇഷ്ടമുള്ള എണ്ണ ഉപയോഗിയ്ക്കാം .

0 comments:

Post a Comment