പാച്ചോര്‍
1. മട്ട അരി 2 ഗ്ലാസ്
2. ശര്‍ക്കര 400 ഗ്രാം
3. തേങ്ങ 1 മുറി ചിരവിയത്
4. ഏലക്ക 5-6 എണ്ണം
5. ജീരകം 1 നുള്ള്
6. അണ്ടിപ്പരിപ്പ്
7. കിസ്മിസ്
8. നെയ്യ് 1 സ്പൂണ്‍
9. തേങ്ങാ കൊത്തു ¼ മുറി തേങ്ങയുടെ
10. വെള്ളം , ഉപ്പു ആവശ്യത്തിനു
ഉണ്ടാക്കുന്ന രീതി
ശര്‍ക്കര ഉരുക്കി പാനിയാക്കി മാറ്റി വെക്കുക. അരി കഴുകി 4 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. പകുതി വേവ് ആകുമ്പോള്‍ ശര്‍ക്കര പാനി ഇതിലേക്ക് ഒഴിക്കുക. മുക്കാല്‍ വേവ് ആവുമ്പോള്‍ , തേങ്ങ ചിരവിയത് ഇതിലേക്ക് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പു ,ഏലക്ക , ജീരകം എന്നിവ ചതച്ചു ഇതിലേക്ക് ഇളക്കി ചേര്‍ക്കുക. തീ കുറച്ചു വെച്ച് അഞ്ചു മിനിട്ട് മൂടി വെച്ച് വേവിക്കുക.
ഒരു സ്പൂണ്‍ നെയ്യില്‍ , തേങ്ങാക്കൊത്തു, അണ്ടിപ്പരിപ്പ് , കിസ്മിസ് എന്നിവ വറുത്തു ഇതിലേക്ക് ചേര്‍ത്തു ഇളക്കുക

0 comments:
Post a Comment